പുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. പുല്‍പ്പള്ളി മരക്കടവിലെ ചുളു ഗോഡ് എങ്കിട്ടന്( 55) ആണ് ആത്മഹത്യ ചെയ്തത്. കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. വിഷം കഴിച്ചാണ് എങ്കിട്ടന് ആത്മഹത്യ ചെയ്തത്.
ചെറുകിട കര്‍ഷകനായ ഇയാള്‍ക്ക് മൂന്ന് ലക്ഷത്തോളം രൂപ കടബാധ്യതയുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. ബത്തേരി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.