കുഞ്ഞുങ്ങളെ പിടിക്കാനെത്തിയ കടുവയെ തുരത്തിയോടിച്ച് നായ്ക്കള്‍. നേപ്പാള്‍ അതിര്‍ത്തിയായ കട്ടര്ണിയ ഗ്രാമത്തിലാണ് സംഭവം.
പുഴക്കരയില്‍ കളിക്കുകയായിരുന്ന നായ്കുട്ടികളെ പിടിക്കാനായി പുഴയിലൂടെ കടുവ എത്തുന്നതുകണ്ട കുട്ടികള്‍ പരക്കം പാഞ്ഞു. കരയില്‍ കയറിയ കടുവ കുട്ടികളുടെ പിന്നാലെ പായുന്നതുകണ്ട് രണ്ട് നായ്ക്കള്‍ കടുവയുടെ നേര്‍ക്ക് ചെന്ന് പ്രതിരോധിക്കുകയായിരുന്നു.
നായകള്‍ നേരെ എത്തിയപ്പോള്‍ കടുവയുടെ ശ്രദ്ധ മാറിയ തക്കത്തില്‍ നായ്കുട്ടികള് ഓടി രക്ഷപ്പെട്ടു. നായകള്‍ ആക്രമണം തുടര്‍ന്നതോടെ ഭയന്ന കടുവ ഗ്രാമത്തില്‍ നിന്ന് ഓടി പോകുകയായിരുന്നു. ഭക്ഷണം തേടി കടുവകള്‍ ഇവിടെ വരുന്നത് പതിവാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
കടുവയുടെ ആക്രമണവും നായകളുടെ ആശ്ചര്യപ്പെടുത്തുന്ന പ്രതിരോധവും ഗ്രാമവാസികളിലൊരാള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു.
കടുവയെ ഭയന്ന് ഓടുന്നതിനിടെ ഷൂട്ട് ചെയ്തതിനാല്‍ വ്യക്തതയില്ലെങ്കിലും സമൂഹ മാധ്യമങ്ങളില്‍ വീഡിയോ വൈറലായി.