തൃശ്ശൂര്‍: അരുമ മൃഗങ്ങളും ഉടമകളുടെയും സൗഹൃദം പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. സോഷ്യല്‍ ലോകത്തും വൈറലായിരിക്കുകയാണ് അത്തരമൊരു സ്നേഹക്കാഴ്ച.
ഉടമ കുട്ടികളെ ഉപദേശിക്കുന്നത് പോലെ നായയെ ശാസിക്കുമ്പോള്‍ അരുമയോടെ അത് മാപ്പ് പറയുകയാണ്. സോഷ്യല്‍ ലോകത്ത് ചിരി പടര്‍ത്തുകയാണ് ഉടമയും അനുസരണയുള്ള നായയും.
വീട്ടിലെ ഒരു ഉരുളന്‍ കിഴങ്ങ് നശിപ്പിച്ചു എന്ന നിസാരക്കുറ്റത്തിനാണ് പാവത്തിനെ ഉടമ ശാസിക്കുന്നത്.
”എന്ത് പറഞ്ഞാലും നീ മാപ്പ് പറയുകയാണല്ലോ.. ഇതിപ്പോ എന്തായിത് ഇങ്ങനെ.. എന്താ പറഞ്ഞാ മനസിലാവത്തത്. എത്ര പറഞ്ഞാലും ഒരു കാര്യവുമില്ല.. മനസിലാക്കണം എന്ന ബോധവുമില്ല. വല്ലാത്തൊരു സാധനം തന്നെ.. എന്റെ ഒരു ഉരുളകിഴങ്ങ് പോയില്ലേ..’
ഇങ്ങനെ പോകുന്നു ശകാരം. പക്ഷേ അപ്പോഴെല്ലം രണ്ടുകാലില്‍ നിന്ന് മാപ്പ് പറയുകയാണ് ഈ അരുമ നായ.