കുടുംബ പ്രേക്ഷകരും സോഷ്യല്‍ മീഡിയയും ഇപ്പോള്‍ ഒരു കുഞ്ഞാവയ്ക്കു പിന്നാലെയാണ്, ഉപ്പും മുളകും എന്ന ജനപ്രിയ സീരിയലിലെ ക്യൂട്ട് സുന്ദരികുട്ടിയുടെ. കുഞ്ഞു സെലിബ്രിറ്റിയായി മാറിയിരിക്കുകയാണ് ഉപ്പും മുളകും കുഞ്ഞാവ.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുഞ്ഞാവയുടെ ഒരു തകര്‍പ്പന്‍ ഡാന്സിലാണ് ഏവരുടെയും കണ്ണുടക്കിയിരിക്കുന്നത്. കുഞ്ഞിക്കാലുകളിളക്കിയുള്ള കുഞ്ഞാവയുടെ ഡാന്‍സിന് യൂട്യൂബിലും മറ്റ് സമൂഹ മാധ്യമങ്ങളിലുമെല്ലാം വന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്.