വിവാഹം അടുക്കുമ്പോള്‍ ആദ്യത്തെ ചട്ടം കെട്ട് സദ്യയൊരുക്കുന്നതിനെ ചൊല്ലിയാകും. നവദമ്പതികളെ അനുഗ്രഹിക്കാന്‍ എത്തുന്നവര്‍ക്ക് മനം നിറയെ ഭക്ഷണം നല്‍കണമെന്നാണ് ഏവരുടെയും ആഗ്രഹം. അത്തരത്തില്‍ വിവാഹദിനത്തില്‍ വ്യത്യസ്ത സദ്യ ഒരുക്കിയ ദമ്പതികളാണ് ഇപ്പോള്‍ വാര്‍ത്തയില്‍ ഇടംപിടിക്കുന്നത്. നാം എല്ലാം ഭക്ഷണം അധികം ലഭ്യമായാല്‍ കളയാന്‍ ആഗ്രഹിക്കുന്നവരാണ്. പലപ്പോഴും ഭക്ഷണം കളയുമ്പോള്‍ അത് കിട്ടാതെ വലയുന്നവരെ്കുറിച്ച് നാം ഓര്‍ക്കാറില്ല എന്നതാണ് സത്യം.
മനുഷ്യന്റെ ഈ പ്രവര്‍ത്തിയ്ക്ക് മറുപണിയായാണ് ദമ്പതികള്‍ വിരുന്നുക്കാര്‍ക്ക് സദ്യയൊരുക്കിയത്. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും സാന്‍ഡ് വിച് ചെയിനുകളില്‍ നിന്നും ഫാസ്റ്റ്ഫുഡ് ഔട്ട്ലെറ്റുകളില് നിന്നുമൊക്കെ ബാക്കിവരുന്ന ഭക്ഷണപദാര്‍ഥങ്ങളില്‍ നിന്നുമാണ് ഇരുവരും അസ്സല് വിരുന്ന് സംഘടിപ്പിച്ചത്. ചെറീ ഹാരിസും ഭര്‍ത്താവ് ജെയിംസ് മെയ്ന്വെയറിങ്ങുമാണ് ലോകത്തെ അത്ഭുതപ്പെടുത്തിയ ആ ദമ്പതികള്‍.
പാഴാക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ ശേഖരിച്ച് ഫലപ്രദമാക്കി ഉപയോഗ യോഗ്യമാക്കി മാറ്റുന്ന ‘ദി റിയല്‍ ജങ്ക് ഫൂഡ് പ്രൊജക്ട്’ എന്ന ചാരിറ്റി സംഘനയുടെ സഹായത്തോടെയാണ് ഇരുവരും ഉപേക്ഷിക്കപ്പെടുന്ന ഭക്ഷണങ്ങള്‍ കൊണ്ടു തന്നെ അതിമനോഹരമായി വിവാഹ വിരുന്ന് സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും സാന്‍ഡ് വിച് ചെയിനുകളില്‍ നിന്നും ഫാസ്റ്റ്ഫുഡ് ഔട്ട്ലെറ്റുകളില് നിന്നുമൊക്കെ പാഴായിപ്പോകുന്ന ഭക്ഷണങ്ങളാണ് ശേഖരിച്ച് വീണ്ടും ഉപയോഗ യോഗ്യമാക്കുന്നത്.
അവ വീണ്ടും ഉപയോഗിക്കപ്പെടുന്നത് ആരോഗ്യത്തെ ഒരുരീതിയിലും ദോഷകരമായി ബാധിക്കില്ലെന്ന് ആര്ജെഎഫ്പി ഉറപ്പു നല്കുന്നു. വിവാഹ വിരുന്നിന് വിളമ്പിയ ഭക്ഷണമെല്ലാം ജങ്ക് ഫൂഡ് തന്നെയായിരുന്നു. വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയനുമൊക്കെ വിരുന്നില്‍ ലാവിഷായി വിളമ്പി. രുചികരമായ സാലഡുകളും വെജ് കേക്കുകളുമൊക്കെ വിരുന്നിനെ കൂടുതല്‍ ആകര്‍ഷകമാക്കി. ഒരാള്‍ക്ക് വെറും നാനൂറുരൂപ വെച്ചാണ് ചിലവായത്. പ്ലാസ്റ്റിക് മാലിന്യം മാത്രമല്ല പുറന്തള്ളപ്പെടുന്ന ഭക്ഷണവും പ്രകൃതിക്കു ദോഷകരമാണെന്ന ചിന്തയില്‍ നിന്നാണ് ഇത്തരമൊരു ആശയത്തിലേക്ക് എത്തിച്ചേര്‍ന്നതെന്ന് ദമ്പതികള്‍ പറയുന്നു.
ഏകദേശം 35 കിലോയോളം പാഴായ ഭക്ഷ്യവസ്തുക്കളില്‍ നിന്ന് ഇരുന്നൂറ്റിയമ്പതുപേര്ക്ക് ഇവര്‍ ഭക്ഷണം വിളമ്പിത്. എന്നാല്‍ വിവാഹത്തിനെത്തിയ അതിഥികളോട് ഇക്കാര്യം പറയുന്നതു പിന്നീടാണ്. ഉപേക്ഷിക്കപ്പെട്ട ഭക്ഷണത്തെയാണ് ഇത്രത്തോളം രുചികരവും മനോഹരമാക്കി മാറ്റിയതെന്ന് അറിഞ്ഞപ്പോള്‍ അവര്‍ക്കും വിശ്വസിക്കാനായില്ല. വലിച്ചെറിയുന്ന ഭക്ഷണത്തെക്കുറിച്ചു ലോകത്തെ ചിന്തിപ്പിച്ചതിനൊപ്പം തങ്ങളുടെ സ്പെഷല്‍ ഡേ അതിമനോഹരമാക്കിയവര്ക്കെല്ലാം നന്ദി അറിയിക്കുകയും ചെയ്യുന്നുണ്ട് ഈ ദമ്പതികള്‍.