ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ഡിസ്കസ് ത്രോയില്‍ നേടിയ വെങ്കലം പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിനു സമര്‍പ്പിച്ച് സീമ പൂനിയ. ജക്കാര്‍ത്തയില്‍ പോക്കറ്റ് മണിയായി ഐഒഎ നല്കിയ 700 ഡോളര്‍ കേരളത്തിന് സംഭാവന നല്‍കും. ഒരു ലക്ഷം രൂപ വേറെയും ദുരിതാശ്വാസത്തിന് നല്കുമെന്നു സീമ പറഞ്ഞു.
ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷയായിരുന്നു സീമ പൂനിയയെ ചൈനീസ് താരങ്ങളാണ് തോല്പിച്ചത്. സീമ 62.26 മീറ്റര്‍ കണ്ടപ്പോള്‍ സ്വര്‍ണം നേടിയ യാംഗ് ചെന്‍ (65.12 മീറ്റര്‍) വെള്ളി നേടിയ ബിന്‍ ഫെങ് 64.25 മീറ്റര്‍ ദൂരം ഡിസ്കസ് പായിച്ചു.