ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ദ്യുതി ചന്ദിന് രണ്ടാം വെള്ളി. വനിതകളുടെ നൂറുമീറ്ററില്‍ വെള്ളി നേടിയ ദ്യുതി 200 മീറ്ററിലും രണ്ടാം സ്ഥാനത്തെത്തി. 23.20 സെക്കന്‍ഡിലാണ് ദ്യുതി വെള്ളിയിലേക്ക് ഓടിയെത്തിയത്. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 52 ആയി.
നേരത്തെ ഹീറ്റ്സിലെ മികച്ച സമയവുമായാണ് ദ്യുതി ഫൈനലിനു യോഗ്യത നേടിയത്. 23.00 സെക്കന്ഡുമായാണ് ദ്യുതി 200 മീറ്റര്‍ ഫൈനല്‍ പോരാട്ടത്തിനു യോഗ്യത നേടിയത്. ഫൈനലിലേക്ക് യോഗ്യത നേടിയതില്‍ ഏറ്റവും മികച്ച സമയമാണിത്. എന്നാല്‍ ഈ സമയം കണ്ടെത്താന്‍ ഫൈനല്‍ പോരാട്ടത്തില്‍ ദ്യുതിക്ക് സാധിച്ചില്ല.