സ്പാനിഷ് ഫുട്ബോള്‍ ലീഗായ ലാ ലീഗ ഇത്തവണ മലയാളി ഫുട്ബോള്‍ ആരാധകര്‍ക്ക് നഷ്ടമാകില്ല. ഫേസ്ബുക്ക് ഇന്ത്യയുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ ലാ ലീഗയിലെ നൂറ് മത്സരങ്ങള്‍ തത്സമയം തന്നെ ഇന്ത്യയിലെ കായിക പ്രേമികള്‍ക്ക് ആസ്വദിക്കാം.
നേരത്തെ സോണി ഇന്ത്യ ലാലീഗ മത്സരങ്ങളുടെ സംപ്രേക്ഷണം ഉപേക്ഷിച്ച് ഇറ്റാലിയന്‍ ലീഗിന്റെ സംപ്രേക്ഷണാവകാശം പിടിച്ചെടുത്തിരുന്നു. ക്രിസ്റ്റാനോ റൊണാള്‍ഡോ ലാലീഗ വിട്ട് സീരി ‘എ’ യിലേക്ക് കൂട് മാറിയതാണ് ഇതിന് കാരണമെന്ന വാര്‍ത്തകളും പിന്നീട് പരന്നിരുന്നു.
ഇന്ത്യയില്‍ നിന്നും നിരവധി കായിക പ്രേമികള്‍ സംപ്രേക്ഷണം സംബന്ധിച്ച് സോണി തലവന്‍ കത്തുകളയച്ചതിന്റെ അടിസ്ഥാനത്തിലാണ് സംപ്രേക്ഷണാവകാശം തിരിച്ചു പിടിച്ചെതെന്ന് സോണി ഇന്ത്യ തലവന്‍ രാജേഷ് കൗള്‍ വ്യക്തമാക്കിയിട്ടുണ്ട്.