മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. വീണ്ടും സ്വര്‍ണം പിടികൂടി. 56 ലക്ഷം രൂപ വിലമതിക്കുന്ന 1042 ഗ്രാം സ്വര്‍ണമാണ് യാത്രക്കാരില്‍ നിന്നും പിടിച്ചത്. കസ്റ്റംസും ഡിആര്‍ഐയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്.
അബുദബിയില്നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ എത്തിയ കാസര്‍കോട് സ്വദേശി റഹ്മത്തുള്ള റഷീദ് എന്ന യാത്രികനില്നിന്നാണ് സര്‍ണം കണ്ടെത്തിയത്. സ്വര്‍ണമിശ്രിതം പൊളിത്തീന്‍ ബാഗിലാക്കി കാല്‍മുട്ടിനു താഴെ പാന്റിനുള്ളില്‍ കെട്ടിവച്ചിരിക്കുകയായിരുന്നു.
also read: സാമ്പത്തിക പ്രയാസം, ഭക്ഷണത്തിനുപോലും ഏറെ പ്രയാസപ്പെട്ടു; ഒടുവില്‍ മകന് വിഷം നല്കി അമ്മ ജീവനൊടുക്കി
സംശയം തോന്നിയതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇയാളെ വിശദമായി പരിശോധിക്കുകയായിരുന്നു.