കൊച്ചി; സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി വര്‍ധിപ്പിച്ചു. 311 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. 290 രൂപയായിരുന്ന കൂലിയാണ് 21 രൂപ വര്‍ധിപ്പിച്ച് 311 രൂപയാക്കിയത്. രാജ്യമാകെ അവിദഗ്ധ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം വര്‍ധിപ്പിച്ച് കേന്ദ്ര ഗ്രാമവികസന മന്ത്രാലയമാണ് വിജ്ഞാപനമിറക്കിയത്.
ഏപ്രില്‍ ഒന്നിന് പുതുക്കിയ കൂലി നിലവില്‍ വരും. കൂലി വര്‍ധിപ്പിച്ചെങ്കിലും കേരളം കൂലിത്തുകയില് നാലാം സ്ഥാനത്തുതന്നെ തുടരും. ലക്ഷദ്വീപില്‍ 18 രൂപ വര്‍ധിപ്പിച്ച് 284 രൂപയാക്കി.
സിക്കിമിലെ മൂന്ന് പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന മേഖലയില്‍ 331 രൂപയും ഹരിയാനയിലെ 331 രൂപയും ഗോവയിലെ 315 രൂപയുമാണ് നിലവില്‍ കേരളത്തേക്കാള്‍ മുന്പിലുള്ളത്. മുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് നിരവധി പേരാണ് തൊഴിലുറപ്പ് ജോലിയിലേക്ക് എത്തിയത്.