ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ടീം ഫൈനലില്‍ നിന്ന് ഇന്ത്യയുടെ സൂപ്പര്‍ താരം ദീപാ കര്‍മാക്കര്‍ പിന്മാറി. പരിക്കിനെ തുടര്‍ന്നാണ് ദീപയുടെ പിന്മാറ്റം. കാല്‍മുട്ടിനാണ് പരിക്കേറ്റത്.
ദീപയുടെ പരിക്ക് ഗുരുതരമാണ്. അതിനാല്‍ മികച്ച പ്രകടനം ദീപയ്ക്കു കാഴ്ച വയ്ക്കാന്‍ സാധിക്കില്ലെന്നും വിശ്രമം ആവശ്യമാണെന്നും ദീപയുടെ പരിശീലകന് വിശ്വേശ്വര്‍ നന്തി പറഞ്ഞു. പരിശീലനത്തിനിടെയാണ് ദീപയ്ക്കു പരിക്കേറ്റത്. പരിക്കുമൂലം മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ സാധിക്കില്ലെന്നും ദീപ കര്‍മാക്കറും പ്രതികരിച്ചു.