കളിക്കളത്തിന് ചെറിയ ഇടവേള നല്കി അമ്മയാകാന്‍ ഒരുങ്ങുകയാണ് ഇന്ത്യയുടെ ടെന്നീസ് റാണിയായ സാനിയ മിര്‍സ. പാകിസ്താന് ക്രിക്കറ്റ് താരം ഷുഐബ് മാലിക്കാണ് സാനിയയുടെ ഭര്‍ത്താവ്. ഏഴുമാസം ഗര്‍ഭിണിയായ സാനിയ ഗര്‍ഭകാലത്തെ പ്രതീക്ഷകള്‍ ആരാധകരോട് പങ്കുവെക്കുകയാണ്. ഹിന്ദുസ്ഥാന്‍ ടൈംസിനു നല്കിയ ഫോട്ടോഷൂട്ടിനിടെയാണ് ഗര്‍ഭകാല വിശേഷങ്ങള്‍ സാനിയ പങ്കുവച്ചത്.
ഫെബ്രുവരി 25നാണ് താന്‍ ഗര്‍ഭിണിയാണെന്നു സാനിയ മനസ്സിലാക്കിയത്. ആദ്യ മൂന്നുമാസങ്ങളില്‍ ഏറെ ശ്രദ്ധിക്കണമെന്ന് പറയാറുണ്ടല്ലോ എന്നാല്‍ താന്‍ ഏറെ ഓടിയ സമയമാണത് എന്നോര്‍ത്ത് ആവലാതിപ്പെട്ടിരുന്നു എന്ന് സാനിയ പറയുന്നു. പ്രതീക്ഷിച്ചതുപോലെ ഗര്ഭാരംഭകാലത്തെ ഛര്‍ദിയും തളര്‍ച്ചയും ഒന്നും ഉണ്ടായിരുന്നില്ല, ആകെയുണ്ടായിരുന്നത് മൂഡ് സ്വിങ്സ് മാത്രമാണ്. ആഴ്ച്ചയില്‍ നാലുതവണ യോഗ ചെയ്യുന്നതും മുടക്കാറില്ലെന്നു സാനിയ പറയുന്നു. രണ്ടാം മാസം മുതല്‍ യോഗ ചെയ്യുന്നതു തുടരുന്നുണ്ട്. ഇപ്പോഴും ദിവസവും നാലോ അഞ്ചോ കിലോമീറ്റര്‍ നടക്കാറുണ്ട്.
വൈകാരികമായി ഗര്‍ഭകാലം ഒരു ആത്മസാക്ഷാത്കാരമാണെന്നും സാനിയ പറയുന്നു. സാനിയയ്ക്ക് പ്രസവത്തെക്കുറിച്ചോര്‍ത്ത് ഭയത്തേക്കാളുപരി ആകാംക്ഷയാണുള്ളത്. ഷുഹൈബിന് എപ്പോഴും പെണ്‍കുഞ്ഞ് വേണമെന്നാണ് ആഗ്രഹമെങ്കിലും ആണ്‍കുട്ടിയെ ആണോ അതോ പെണ്‍കുട്ടിയെ ആണോ ആഗ്രഹിക്കുന്നതെന്നു ചോദിച്ചാല്‍ അക്കാര്യത്തെക്കുറിച്ച് തങ്ങളിരുവരും ആലോചിക്കാറില്ലെന്നും സാനിയ പറയുന്നു.