ദുബായ്: വീണ്ടും മലയാളിയെ തേടിയെത്തി ഭാഗ്യദേവത. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ 7.4 കോടിയിലേറെ രൂപ (10 ലക്ഷം ഡോളര്‍) സമ്മാനമായി ലഭിച്ച് കോടിപതിയായി മലയാളി. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്ട്രോള് വിഭാഗത്തില്‍ എന്‍ജിനീയര്‍ ആയ സാബു ആലമിറ്റത്താണ് 365ാം സീരീസില്‍ കോടിപതിയായത്.
തിരുവനന്തപുരം സ്വദേശിയായ സാബു ബെംഗളൂരുവിലാണ് സ്ഥിരതാമസം. പ്രവീണയാണു ഭാര്യ. ഏകമകള്‍ നൂപുര്‍. ഓഫ് ഡേ ആയ ഇന്നലെ നാട്ടിലുള്ള ഭാര്യയുമായി സംസാരിക്കുമ്പോഴാണ് ഡ്യൂട്ടി ഫ്രീയില്‍ നിന്നു വിളിയെത്തിയതെന്നു സാബു പറഞ്ഞു.
ഏപ്രിലില്‍ നാട്ടില്‍ പോയ ഭാര്യക്ക് യാത്രാ നിയന്ത്രണങ്ങളെ തുടര്‍ന്നു തിരികെയെത്താന്‍ കഴിഞ്ഞിരുന്നില്ല. കോവിഡ് സാഹചര്യത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവരെയും മറ്റും സഹായിക്കാന്‍ സമ്മാനത്തുകയുടെ ഒരു വിഹിതം ഉപയോഗിക്കുമെന്നും ഭാര്യ കൂടി വന്നിട്ട് ഇക്കാര്യങ്ങള്‍ തീരുമാനിക്കുമെന്നും സാബു പറഞ്ഞു.