മരങ്ങാട്ടുപിള്ളി : വാഹനം എത്തുന്ന വഴിയില്ലാത്ത വീട്ടില്‍ കിടന്ന് മരിച്ച ഗൃഹനാഥന്റെ മൃതദേഹം ചുമത്ത് യൂത്ത് കെയര്‍ പ്രവര്‍ത്തകര്‍. പാതിരാത്രിയിലാണ് 200 മീറ്ററോളം നടന്ന് മൃതദേഹം വാഹനത്തില്‍ എത്തിച്ചത്. മരങ്ങാട്ടുപിള്ളി ഗ്രാമപ്പഞ്ചായത്ത് പത്താം വാര്‍ഡിലെ ഐക്കരയില്‍ ബെന്നിയാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ മരിച്ചത്.
കോവിഡ് പരിശോധനയ്ക്കായി ആശുപത്രിയിലെത്തിക്കാനാണ് മൃതദേഹം ആംബുലന്‍സില്‍ കയറ്റേണ്ടിവന്നത്. കുത്തനെയുള്ള കയറ്റത്തില്‍ മൂന്നടി വീതി മാത്രമുള്ള വഴിയിലൂടെ നടന്നുവേണം വീട്ടിലെത്താന്‍. രാത്രി പതിനൊന്നുമണിയോടെ യൂത്ത് കെയര്‍ പ്രവര്‍ത്തകര്‍ മൃതദേഹം ചുമന്നിറക്കുകയായിരു ന്നു. മൃതദേഹം പാലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
അനീഷ് ജോസ്, അജീഷ് മണാങ്കല്‍, കിരണ്‍ കരിങ്ങോഴയ്ക്കല്‍, മനോജ് പേണ്ടാനത്ത് എന്നിവരാണ് പി.പി.ഇ. കിറ്റണിഞ്ഞ് മൃതദേഹം വഹിച്ചത്.