ലണ്ടന്‍: ലോര്‍ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ ബാറ്റിങ്ങില്‍ ശോഭിക്കാന്‍ കഴിയാതെ ടീം ഇന്ത്യ. ബോള്‍ ചെയ്ത 35.2 ഓവറുകള്‍ക്കുള്ളില്‍ ഇന്ത്യയെ ചുരുട്ടിക്കെട്ടി ഇംഗ്ലണ്ട്. ഇന്ത്യന്‍ ബാറ്റ്സ്മാന്മാരില് ആര്‍ക്കും തന്നെ കാര്യമായി സ്കോര്‍ചെയ്യാന്‍ പറ്റാതെ പോയത് കൊണ്ട് ഈ പരമ്പരയിലെ തന്നെ ഏറ്റവും ചെറിയ സ്കോറിനാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ പുറത്തായത്. മൂന്നാം ദിനം കളത്തിലിറങ്ങുമ്പോള്‍, ബോളര്‍മാരിലാണ് ഇന്ത്യന്‍ ടീമും ആരാധകരും പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത്.
ആദ്യ ടെസ്റ്റില്‍ ഏക സ്പിന്നറായി അശ്വിനെ കളിപ്പിച്ച ഇന്ത്യ, രണ്ടാം മല്‍സരത്തില്‍ രണ്ട് സ്പിന്നര്‍മാരുമായാണ് കളത്തിലിറങ്ങുന്നത്. ആദ്യ ടെസ്റ്റില്‍ കളിച്ച ഉമേഷ് യാദവിന് പകരം കുല്‍ദീപ് യാദവിന് അവസരം നല്‍കിയിട്ടുണ്ട്. ഇംഗ്ലിഷ് പേസ് പട നേട്ടമുണ്ടാക്കിയ പിച്ചില്‍ ഇഷാന്ത് ശര്മമുഹമ്മദ് ഷാമി ദ്വയത്തിന്റെ പ്രകടനവും ശ്രദ്ധയോടെ വീക്ഷിക്കപ്പെടും. അശ്വിന്റെ പ്രകടനവും പതിവുപോലെ നിര്‍ണായകമാകും.
ആകെ 35.2 ഓവര്‍ മാത്രം കളി നടന്ന ആദ്യ രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ വെറും 107 റണ്‍സിലാണ് ഇന്ത്യ ഓള് ഔട്ടായത്. 38 പന്തില്‍ 29 റണ്‍സെടുത്ത രവിചന്ദ്രന്‍ അശ്വിനാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. അശ്വിനു പുറമെ ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നത് ക്യാപ്റ്റന്‍ വിരാട് കോഹ്ലി (57 പന്തില്‍ 23), ഉപനായകന്‍ അജിങ്ക്യ രഹാനെ (44 പന്തില്‍ 18), ഹാര്‍ദിക് പാണ്ഡ്യ (10 പന്തില്‍ 11), മുഹമ്മദ് ഷാമി (മൂന്നു പന്തില്‍ പുറത്താകാതെ 10) എന്നിവര്‍ മാത്രംമാണ്.