ചെന്നൈ: മിസ്റ്റര്‍ ഇന്ത്യയും ബോഡിബില്‍ഡറുമായ സെന്തില്‍ കുമാരന് സെല്വരാജന് കോവിഡ് ബാധിച്ച് മരിച്ചു. ചികിത്സക്കിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തമിഴ്നാട് സ്വദേശിയാണ് സെന്തില്‍ കുമാരന് സെല്വരാജന്.
മിസ്റ്റര്‍ ഇന്ത്യ ജേതാവായ സെന്തില്‍ 2013ലെ ഷേറി ക്ലാസിക്കില്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. അന്താരാഷ്ട്ര ശരീര സൗന്ദര്യ മത്സര വേദികളിലെ ഇന്ത്യയുടെ ഭാവി പ്രതീക്ഷയായിരുന്നു സെന്തില്‍.സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെട്ടിരുന്ന സെന്തില്‍ ശാരീരികക്ഷമത നിലനിര്‍ത്തുന്ന കാര്യത്തില്‍ ആരാധകരെ നിരന്തരം പ്രചോദിപ്പിക്കാറുണ്ടായിരുന്നു.
ഭാര്യയും ഒരു മകനുമുണ്ട്. മേയ് മാസം തുടക്കത്തില്‍ അന്താരാഷ്ട്ര ബോഡിബില്ഡറായിരുന്ന ജഗദീഷ് ലാഡും കോവിഡ് ബാധിച്ച് മരിച്ചിരുന്നു.