കൊച്ചി: ആദിത്യന് തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്നുവെന്നും വിവാഹമോചനം ആവശ്യപ്പെടുന്നുവെന്നും അടുത്തിടെ നടി അമ്പിളി ദേവി തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ ആദിത്യന് തന്നെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന കാര്യത്തില്‍ തെളിവുമായി എത്തിയിരിക്കുകയാണ് അമ്പിളി ദേവി.
വീട്ടിലെത്തി ആദിത്യന് തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങളാണ് മനോരമ ഓണ്‍ലൈനിലൂടെ അമ്പിളി ദേവി പുറത്തുവിട്ടത്. വീട്ടിലെത്തി തന്നെയും വീട്ടുകാരെയും കത്തികാട്ടി ആദിത്യന് ഭീഷണിപ്പെടുത്തി. കൂത്തും വെട്ടികൊല്ലും എന്നൊക്കെയാണ് പറഞ്ഞത്. മകന് വേണ്ടി വാങ്ങികൊണ്ടുവന്ന വസ്ത്രവും അയാള്‍ വലിച്ചെറിഞ്ഞു എന്നാണ് അമ്പിളി ദേവി പറഞ്ഞത്.
അമ്പിളി ദേവിയുടെ ജീവന് അപകടത്തിലാണെന്ന് നടിയുടെ സൈക്കോളജിസിറ്റ് അടുത്തിടെ ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. അമ്പിളി ദേവിയും ഭര്‍ത്താവ് ആദിത്യനും തമ്മിലുള്ള പ്രശ്നങ്ങള്‍ വാര്‍ത്തയാവാന്‍ തുടങ്ങിയിട്ട് കുറച്ച് ദിവസമായി. ഇതേ തുടര്‍ന്നാണ് അമ്പിളി ദേവിയുടെ സൈക്കോളജിസ്റ്റ് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്.
അമ്പിളി ദേവിയുടെ വാക്കുകള്‍:
‘ഞങ്ങളുടെ വീട്ടിലുള്ളവരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി. കുത്തും വെട്ടും കൊല്ലും എന്നൊക്കെ പറഞ്ഞു. അപ്പുവിനു വേണ്ടി വാങ്ങിക്കൊണ്ടുവന്ന വസ്ത്രവും വലിച്ചെറിഞ്ഞു. ഞാന്‍ പറഞ്ഞൊരു കാര്യമാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. ‘നിങ്ങള്‍ എന്നെ സാമ്പത്തികമായി സഹായിച്ചിട്ടുണ്ടെങ്കില്‍, ആ ചെറുക്കന്റെ അണ്ണാക്കില്‍ അത് ഞാന്‍ കുത്തിക്കേറ്റി കൊടുത്തിട്ടുണ്ട്.’ഇങ്ങനെ അയാള്‍ പറഞ്ഞത് എന്നില്‍ വളരെ വിഷമമുണ്ടാക്കി.
സ്നേഹത്തോടുകൂടി കൊടുക്കുന്ന കാര്യത്തെ പിന്നീട് ഇങ്ങനെ പറഞ്ഞപ്പോള്‍ എന്തോപോലെ തോന്നി. ഭീഷണിപ്പെടുത്തിയ സമയത്തും ഒരു വസ്ത്രം വാങ്ങിക്കൊണ്ടുവന്നിരുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു അപ്പുവിന് കൊടുക്കാന്‍ ഞാനുണ്ട്. പിന്നീട് അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു. അവസാനമാണ് ആ വസ്ത്രം എടുത്തെറിഞ്ഞത്. അതിനുശേഷം പുറത്തേയ്ക്കു പോയി ഗേറ്റില്‍ ചവിട്ടി. പോക്കറ്റില്‍ നിന്നു കത്തിയെടുത്ത് വെട്ടും കുത്തും എല്ലാത്തിനെയും തീര്‍ത്തുകളയും എന്ന രീതിയില്‍ സംസാരിച്ചു. ഇത് പുറത്തറിയരുത് എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഞാന്‍ നാറിയതിനേക്കാള്‍ കൂടുതല്‍ നീ നാണംകെടും എന്നു പറഞ്ഞു.’