കൊച്ചി: സെക്കന്റ് ടേമിലേക്ക് എല്‍ഡിഎഫിനെ തന്നെ പരീക്ഷിച്ച് നോക്കാമെന്ന് ഗായകന് ഷഹബാസ് അമന്. സിപിഐ(എം) മുന്നില്‍ നിന്ന് നയിക്കുന്ന എല്‍ഡിഎഫിനെ സെക്കന്റ് ടേമിലേക്ക് തുടര്‍ച്ചയായി പരീക്ഷിക്കാന്‍ പറ്റിയ ഏറ്റവും മികച്ച രണ്ടാമത്തെ അവസരമാണിതെന്നും ഷഹബാസ് അമന് പറയുന്നു.
ഷഹബാസ് അമന്റെ വാക്കുകള്‍:
കേരളത്തെ സംബന്ധിച്ച് സിപിഐ(എം) മുന്നില്‍ നിന്ന് നയിക്കുന്ന LDF നെ സെക്കന്റ് ടേമിലേക്ക് തുടര്‍ച്ചയായി പരീക്ഷിക്കാന്‍ പറ്റിയ ഏറ്റവും മികച്ച രണ്ടാമത്തെ(ഒരുപക്ഷേ ആദ്യത്തേതിനേക്കാള്‍ കൂടുതല്‍ നല്ല) അവസരമാണിത്! സിപിഎംനെപ്പോലുള്ള ഒരു കേഡര്‍ പ്രസ്ഥാനം (ഏത് തരം കേഡര്‍ പ്രാസ്ഥാനികരായാലും ) തുടര്‍ഭരണത്തിലേക്ക് വന്നാലുള്ള ആഘാത പ്രത്യാഘാതങ്ങള്‍ മുന്നില്‍ കണ്ട്കൊണ്ട്തന്നെയാണിതു പറയുന്നത്! എന്നാലും ആ ചാന്‍സ് ഇക്കുറി കളഞ്ഞ് കുളിക്കരുതെന്നാണു നല്ലവരായ എല്ലാ സുഹൃത്തുക്കളോടും ആത്മാര്‍ത്ഥമായി പറയാനുള്ളത്!
ചരിത്രത്തില്‍ ഇനി ഇങ്ങനെയൊരവസരം കിട്ടാനുള്ള സാധ്യത കാണുന്നില്ല. പറഞ്ഞല്ലൊ പാര്‍ലിമെറ്ററി രാഷ്ട്രീയത്തിന്റെ അനിവാര്യ ഉപദംശങ്ങളായ അക്രമത്തിന്റെയും അനീതിയുടെയും ഭാഗമാകേണ്ടി വരുന്നതിനോടൊപ്പം ശഠപ്രകൃതക്കാര്ക്കുണ്ടാവുന്ന മൂച്ചിന്റെതായ എല്ലാ തരം തഞ്ചക്കേടും ആവോളമുള്ളപ്പോഴും കേരളത്തിന്റെ പച്ചയായ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പൊതു മണ്ഡലത്തില്‍ (കല്പനാ ലോകത്തല്ല) കാലങ്ങളുടെ പ്രവര്‍ത്തനപരിചയമുള്ള,എന്ത് ,പ്രശ്നം വന്നാലും അതിന്റെ ഒത്ത നടുക്ക് രണ്ടും കല്പിച്ച് നങ്കൂരമിട്ട് നില്ക്കാന് കെല്‍പ്പുള്ള, ഭരണഘടന ഉയര്‍ത്തിപ്പിടിക്കുവാനും മതനിരപേക്ഷതയില്‍ വിശ്വസിക്കുവാനും ബാധ്യസ്ഥരായ; ആധുനികശാസ്ത്രാവബോധത്തെ കൂടെക്കൂട്ടാന്‍ നിര്‍ബന്ധിതരായ മറ്റാരെയാണു ഭരണത്തുടര്‍ച്ചയുടെ വക്കത്ത് വന്നെത്തി നില്ക്കുന്ന നിലയില്‍ നിങ്ങള്‍ക്കറിയുക; ഇന്ത്യയില്‍? ഒറ്റക്കുട്ടിയില്ല.
വെറുതെ കണകുണാന്ന് പറഞ്ഞിട്ടെന്ത്കാര്യം! (പിന്നെ സ്ത്രീ സുരക്ഷയുടെയും പ്രശ്നം ! അതാണു വികസനത്തിന്റെ ശരിയായ മുന്നുപാധി എന്ന് എത്രയായാലും മനസ്സിലാകത്തവരാണു ഇവിടുത്തെ ഏത് രാഷ്ട്രീയപ്പാര്‍ട്ടികളും! ആരുടെയും ഒരു പത്രികയിലും അതൊരു നമ്പര്‍ വണ്‍ പരിഗണനയേ അല്ല! രാഷ്ട്രീയക്കാരുടെ മാത്രമല്ല, സമൂഹത്തിന്റെ മുഴുവന്‍ കൂട്ട് ഉത്തരവാദിത്വമാണു അത് എന്നതാണു യഥാര്‍ത്ഥ സത്യം.ആരും ഊരണ്ട.സംഗതി വേറെത്തന്നെ ഒരു മാറ്ററാണു. ഇപ്പൊ നമ്മള് നില്‍ക്കുന്നത് ആപേക്ഷികമായി മെച്ചപ്പെട്ടവരെ ഭരണച്ചുക്കാന്‍ ഏല്‍പ്പിക്കാന്‍ തെരഞ്ഞെടുക്കുന്ന ഒരു പ്രായോഗിക യന്ത്രത്തിന്റെ തൊട്ട് മുന്നിലാണു.തത്വം പറഞ്ഞ് നില്ക്കാന് നേരമില്ല.
കുറേക്കാലമായി cpi(M)നു തുടര്‍ ഭരണം നല്കാന് അക്ഷരാര്‍ത്ഥത്തില്‍ പേടിച്ച് മലയാളികള്‍ മാറി നില്ക്കുന്നു !ആ ഭീരുത്വക്കളിയില്‍ ഇനി അര്‍ത്ഥമില്ല! രണ്ടും കല്‍പ്പിച്ച് അവരെ തുടര്‍ഭരണത്തിലേറ്റൂ ! എന്താണു സംഭവിക്കുക എന്ന് നോക്കാമല്ലൊ! അതേ സംബന്ധിച്ച് നിലവിലുള്ള വിവിധ ഊഹങ്ങള്‍ ശരിയായാലും ശരി തെറ്റായാലും ശരി ഒരു മാറ്റത്തെ അഥവാ വ്യത്യസ്തതയെ ധീരമായി അഭിമുഖീകരിക്കുക എന്നത് ഏതൊരു ജനതയെ സംബന്ധിച്ചും ഏതൊരു വ്യക്തിയെ സംബന്ധിച്ചും ജീവിതത്തിന്റെ മുന്നോട്ടുള്ള പോക്കിനു നിര്‍ബന്ധമായിട്ടുള്ള കാര്യമാണു! എന്നെങ്കിലേ അത് കഴിഞ്ഞുള്ള സ്റ്റേജ് എന്താണെന്നറിയാന്‍ അടുത്ത തലമുറക്ക് കഴിയുകയുള്ളു! ആ ധൈര്യം കാണിക്കാത്തതിന്റെ മുട്ടിത്തിരിച്ചിലാണു കേരളത്തെ കഴിഞ്ഞ 50 കൊല്ലമായി ബാധിച്ചിട്ടുള്ളത്! ഒരു സംശയവും വേണ്ട. നിലവിലുള്ള ‘ പ്രതിപക്ഷത്തെ(?)’ തുടര്‍ച്ചയായി ആ സ്ഥാനത്ത് തന്നെ പരീക്ഷിക്കാനുള്ള അസാമാന്യവും അത്യപൂര്‍വ്വവുമായ ധൈര്യപ്രകടനത്തിനായിക്കൂടി ഈ ഇലക്ഷനെ നമുക്ക് ഉപയോഗിക്കാം! എന്തായാലും രണ്ടിനും വേണം നല്ല ധൈര്യം!
പരിക്ക് പറ്റുകയാണെങ്കില്ത്തന്നെ അത് ഏകപക്ഷീയമായിരിക്കയില്ല എന്ന കാര്യം ഉറപ്പാണു! ജനങ്ങളേക്കാളും(പാവത്തുങ്ങള്ക്കിനി വന്നതിലും മേലെ എന്ത് വരാനാണു?) അത് ബാധിക്കുക പാര്‍ട്ടിയെ(കളെ)ത്തന്നെ ആയിരിക്കും എന്ന് ആര്‍ക്കാണറിയാത്തത്? ചളിയില്‍ കിടന്നുഴക്കുന്നതും ചാണകത്തില്‍ നീന്തുന്നതും രക്തത്തില്‍ കുളിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്! വരിക ധീര സുഹൃത്തേ…നമുക്ക് ചുവന്ന കരു മുന്നോട്ട് വെച്ച് ഒരു കളി കളിച്ചു നോക്കാം! വലിയ വില കൊടുക്കേണ്ടി വന്നാലും സാരമില്ല! ഈ 5/5 ന്റെ പൊട്ടക്കളിയേക്കാള് പത്തിരട്ടി സംഭവബഹുലമായിരിക്കും ജീവിതം!ആത്മകഥ ഗംഭീരമാവണം എന്നുണ്ടെങ്കില്‍ വാ! ധനഷ്ടപ്പെടുവാനില്ലൊന്നും ഈ ചിന്തവിലങ്ങൊന്നല്ലാതെ
എന്ന്,
വോട്ടവകാശം കിട്ടിയ കാലം മുതല്‍ ഏതു നോണ്‍സെന്‍സിനെ സ്ഥാനാര്‍ത്ഥിയാക്കിയാലും ചുവപ്പിനു മാത്രം വോട്ട് ചെയ്യുന്ന ഒരു വേറെ ടൈപ് മലപ്പുറംകാക്ക! 2007 മുതല്‍ കോഴിക്കോട്ട് താമസം! വോട്ടിവിടെയാണു! (ഇന്നേക്ക് മൂന്നാം പക്കം ഈ പോസ്റ്റ് ഡിലിറ്റ് ചെയ്യും ട്ടോ) ഓക്കെ തേങ്ക്സ്.
എല്ലാവരോടും സ്നേഹം…