ലണ്ടന്‍: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം ഒരു പന്തുപോലും എറിയാന്‍ കഴിഞ്ഞില്ല. മഴയും ഔട്ട്ഫീല്‍ഡിലെ നനവും കാരണം ആദ്യ ദിനത്തിലെ മത്സരം ഉപേക്ഷിക്കാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ടോസ് ഇടാന്‍ പോലും സാധിക്കാതെയാണ് ലോഡ്സിലെ ഒന്നാം ദിനം ഉപേക്ഷിക്കുന്നത്. ടെസ്റ്റിന്റെ വരുന്ന ദിവസങ്ങളിലും മഴയുണ്ടാകുമെന്നാണു പ്രവചനം.
അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം വിജയിച്ച് ഇംഗ്ലണ്ട് മുന്നിലാണ്. ആദ്യ ടെസ്റ്റിനുള്ള ടീമില്‍നിന്നു രണ്ടു മാറ്റവുമായാണ് ഇംഗ്ലണ്ട് കളത്തിലിറങ്ങുന്നത്. ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സ്, ബാറ്റ്സ്മാന് ഡേവിഡ് മലാന് എന്നിവരെ ഇംഗ്ലണ്ട് ഒഴിവാക്കി. ക്രിസ് വോക്സും ഒലി പോപ്പുമാണ് പകരക്കാരായി ടീമിലെത്തിയിരിക്കുന്നത്.
ഇന്ത്യയും മാറ്റങ്ങളോടെയാവും രണ്ടാംദിനം കളത്തിലിറങ്ങുക. സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ഇന്ത്യ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും. ഓപ്പണര്‍ ശിഖര്‍ ധവാനെ ഒഴിവാക്കി ചേതേശ്വര്‍ പൂജാരയെ ടീമില്‍ ഉള്‍പ്പെടുത്തുമോ എന്ന കാര്യം വ്യക്തമായിട്ടില്ല.