തൃശ്ശൂര്‍: പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കവി ബാലചന്ദ്രന് ചുള്ളിക്കാട്. യുഡിഎഫ് സര്‍ക്കാര്‍ എന്താണോ പാലാരിവട്ടം പാലത്തോട് ചെയ്തത് അത് തന്നെയാണ് കേരളത്തോടും ചെയ്യുന്നതെന്ന് ബാലചന്ദ്രന് ചുള്ളിക്കാട് പറഞ്ഞു.
സിപിഐഎം നേതാവ് പി രാജീവാണ് ബാലചന്ദ്രന് ചുള്ളിക്കാടിന്റെ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. തൃക്കാക്കരയിലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ചുള്ളിക്കാട്. ഇവിടെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഡോ. ജെ ജേക്കബാണ് ജനവിധി തേടുന്നത്.
‘കേരളത്തിന്റെ രാഷ്ട്രീയ സാമ്പത്തിക സാമൂഹിക ജീവിതത്തിന്റെ പ്രതീകമാണ് നമ്മുടെ പാലം. യുഡിഎഫ് ആ പാലത്തോട് എന്ത് ചെയ്തോ അത് തന്നെയാണ് യുഡിഎഫ് കേരളത്തോടും ചെയ്തത്. എല്‍ഡിഎഫ് പാലത്തോട് എന്ത് ചെയ്തോ അത് തന്നെയാണ് കേരള സമൂഹത്തോടും ചെയ്തത്. നമുക്ക് നോക്കിയാല്‍ കാണാം. അതുകൊണ്ടാണ് എന്നെ പോലുള്ളവര്‍ ഇവിടെ വന്ന് സംസാരിക്കുന്നത്.’- ബാലചന്ദ്രന് ചുള്ളിക്കാട് പറഞ്ഞു.
പി രാജീവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
‘പാലാരിവട്ടം പാലത്തോട് യു.ഡി.എഫ്. ചെയ്തതെന്തോ അതുതന്നെയാണ് യു.ഡി.എഫ്. കേരളത്തോട് ചെയ്തത്. അതേ പാലത്തോട് എല്‍.ഡി.എഫ്. ചെയ്തതെന്തോ അതുതന്നെയാണ് എല്‍.ഡി.എഫ്. കേരളത്തോട് ചെയ്തത്. അതുകൊണ്ടാണ് ഞാന്‍ എല്‍.ഡി.എഫിനു വേണ്ടി സംസാരിക്കാന്‍ തീരുമാനിച്ചത്.’
ബാലചന്ദ്രന് ചുള്ളിക്കാടിന്റെ ഈ വാക്കുകള്‍ കേള്‍ക്കാതെ പോകരുത്.
എല്‍.ഡി.എഫും, യു.ഡി.എഫും
തമ്മിലുള്ള ഈ വ്യത്യാസം കേരളസമൂഹം, പ്രത്യേകിച്ച് കളമശേരിയിലെ ജനങ്ങള്‍ മനസിലാക്കുന്നു എന്നതിന്റെ തെളിവാണ് വര്ധിച്ചുവരുന്നപിന്തുണ.