ലണ്ടന്‍: മഴമൂലം ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് വൈകുന്നു. മഴയും ഔട്ട്ഫീല്‍ഡിലെ നനവും കാരണം മത്സരം കൂടുതല്‍ വൈകാനാണ് സാധ്യത. ടോസ് ഇതുവരെ ഇട്ടിട്ടില്ല. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം വിജയിച്ച് ഇംഗ്ലണ്ട് മുന്നിലാണ്. ആദ്യ ടെസ്റ്റിനുള്ള ടീമില്‍ നിന്നും രണ്ടു മാറ്റവുമായാണ് ഇംഗ്ലണ്ട് കളത്തിലിറങ്ങുന്നത്.
ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സ്, ബാറ്റ്സ്മാന് ഡേവിഡ് മലാന് എന്നിവരെയാണ് ഇംഗ്ലണ്ട് ഒഴിവാക്കിയിരിക്കുന്നത്. ക്രിസ് വോക്സും ഒലി പോപ്പുമാണ് പകരക്കാരായി ടീമിലെത്തിയിരിക്കുന്നത്.
ഇന്ത്യയും മാറ്റങ്ങളോടെയാവും കളത്തിലിറങ്ങുക. സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ഇന്ത്യ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും. ചേതേശ്വര്‍ പൂജാരയെ ടീമില്‍ ഉള്‍പ്പെടുത്തുമോ എന്ന കാര്യം വ്യക്തമായിട്ടില്ല.