തിരുവല്ല: തിരുവല്ലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ അശോകന് കുളനടയും നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാന് സാധ്യത. പ്രാദേശികമായി ഉയര്‍ന്ന പ്രതിഷേധത്തെത്തുടര്‍ന്നാണ് അശോകന് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറുന്നത്.
മത്സരിക്കാനില്ലെന്ന വിവരം ബിജെപി സംസ്ഥാന നേതൃത്വത്തെ അശോകന് ഉടന്‍ അറിയിക്കും. അശോകനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് ഇന്നലെ മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്ത് കമ്മറ്റികളും രാജിവച്ചിരുന്നു. യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണിക്ക് പകരം അശോകനെ സ്ഥാനാര്‍ത്ഥിയാക്കിയതാണ് പ്രതിഷേധത്തിന് കാരണമായത്.
മഹിളാ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിയും രാജിവച്ചു. മണിപ്പുഴയിലെ കുടുംബയോഗത്തില്‍ പങ്കെടുക്കാനെത്തിയ അശോകനെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചിരുന്നു. മാനന്തവാടി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ സി മണികണ്ഠനും താന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി പിന്മാറിയിരുന്നു.
താന്‍ ബിജെപി അനുഭാവി അല്ലെന്നും ബിജെപി സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചകാര്യം താന്‍ അറിഞ്ഞത് ടിവിയിലൂടെയെന്നും മണികണ്ഠന് വ്യക്തമാക്കി. പാര്‍ട്ടി നല്കിയ അവസരം സന്തോഷത്തോടെ നിഷേധിക്കുന്നുവെന്നും മണികണ്ഠന് അറിയിച്ചു.