ന്യൂഡല്‍ഹി: ഫ്ളിപ്കാര്‍ട്ടിനെ ഏറ്റെടുക്കാനുള്ള വാള്‍മാര്‍ട്ടിന്റെ നീക്കത്തിനു കുത്തക വിരുദ്ധ സ്ഥാപനമായ കോംപറ്റീഷന്‍ കമ്മീഷന്റെ (സിസിഐ) അനുമതി. ഓണ്‍ലൈന്‍ വ്യാപാര ശാലയായ ഫ്ലിപ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരി വാങ്ങാനാണ് ആഗോള റീട്ടെയില്‍ ഭീമന് വാള്‍മാര്‍ട്ട് ഉദ്ദേശിക്കുന്നത്. ഏതെങ്കിലും ബിസിനസ് മേഖലയില്‍ ആരെങ്കിലും കുത്തകയാക്കുകയും മത്സരം ഇല്ലാതാക്കുകയും ചെയ്യുന്നുണ്ടോ എന്നു പരിശോധിക്കുന്നതാണു സിസിഐയുടെ ജോലി.