india-england test
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം നാളെ ആരംഭിക്കും. ലോര്‍ഡ്സിലാണ് മത്സരം. ആദ്യ മത്സരം ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇംഗ്ലണ്ട് നിലവില്‍ 1-0ത്തിന് മുന്നിലാണ്. ബാറ്റിങ്ങ് നിര അമ്പേ പരാജയപ്പെട്ടതാണ് ഇന്ത്യക്ക് ആദ്യ മത്സരം നഷ്ടപ്പെടാന്‍ കാരണം. നായകന് വിരാട് കോഹ്ലി മാത്രമാണ് മികച്ച കളി പുറത്തെടുത്തത്. ബാറ്റിങ്ങ് ശക്തിപ്പെടുത്തിയില്ലെങ്കില്‍ ലോര്‍ഡ്സിലും ഇന്ത്യക്ക് തിരിച്ചടിയാകും ഫലം.