കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴേക്ക്. സ്വര്‍ണവിലയിലെ ഇടിവ് തുടരുകയാണ്. തിങ്കളാഴ്ച പവന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 36,720 രൂപയായി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4590 രൂപയിലുമെത്തി.
ഇതോടെ രണ്ടുദിവസത്തിനിടെ പവന്റെ വിലയിലുണ്ടായ ഇടിവ് 1280 രൂപയാണ്. ആഗോള വിപണിയിലും സ്വര്‍ണവില ഇടിയുകയാണ്. സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,836.30 ഡോളര്‍ നിലവാരത്തിലാണ്. വെള്ളിയാഴ്ചയിലെ വിലയില്‍നിന്ന് 3.4ശതമാനമാണ് ഇടിവുണ്ടായത്.
ഡോളര്‍ കരുത്താര്‍ജിച്ചതും യുഎസ് ബോണ്ടുകളിലെ ആദായംവര്‍ധിച്ചതും ഓഹരി വിപണികുതിച്ചതുമൊക്കെ സ്വര്‍ണത്തെ ബാധിച്ചു. കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഫെബ്രുവരി ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 48,760 രൂപയിലെത്തി.
രണ്ടുദിവസംകൊണ്ടുണ്ടായ ഇടിവ് 2,350 രൂപ. വ്യാഴാഴ്ച പവന്റെ വില 400 രൂപയാണ് കുറഞ്ഞത്. ഇതോടെ 38,000 രൂപയായി. 4,750 രൂപയായിരുന്നു ഗ്രാമിന്റെവില. കഴിഞ്ഞ രണ്ടുദിവസമായി പവന്റെ വില 38,400 നിലവാരത്തില്‍ തുടരുകയായിരുന്നു.