തിരുവനന്തപുരം : ഓട്ടോ ഡ്രൈവര്‍ ഓട്ടോയിലിരുന്ന് തീ കൊളുത്തി മരിച്ചു. തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യം ഇടവക്കോട് ആണ് സംഭവം. തിരുവനന്തപുരം മരുതൂര്‍ സ്വദേശി ശ്രീകുമാറാണ് മരിച്ചത്. ജോലി നഷ്ടപ്പെട്ട വേദനയിലാണ് ആത്മഹത്യയെന്നാണ് വിവരം.
ഒരു സ്വകാര്യ സ്കൂളിലെ ഡ്രൈവറായിരുന്നു ശ്രീകുമാര്‍. എന്നാല്‍ കോവിഡ് പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് സ്കൂളുകള്‍ അടച്ചതോടെ ഉപജീവനത്തിനായി ഓട്ടോ ഓടിക്കുകയായിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി ശ്രീകുമാറിനെ തളര്‍ത്തി.
സ്കൂളിന് സമീപം ഓട്ടോയിലിരുന്ന് തീ കൊളുത്തിയാണ് ശ്രീകുമാര്‍ മരിച്ചത്. അതേസമയം, ജോലിയില്‍ നിന്ന് പിരിച്ചുവിട്ട മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.