ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു സൈനികന് കൊല്ലപ്പെട്ടു. ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിയില്‍ രണ്ടു പാക് സൈനികന് കൊല്ലപ്പെട്ടു. ഉച്ചയ്ക്ക് ഒരു മണിയോടെ താങ്ധര്‍, സുന്ദര്‍ബനി, ഫാര്‍കിയന്‍ എന്നീ മേഖലകളില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയത്. മോര്‍ട്ടാര്‍ ഷെല്ലുകളുപയോഗിച്ചായിരുന്നു ആക്രമണം.
താങ്ധര്‍ സെക്ടറില്‍ ആര്‍ട്ടിലെറി ഫയറിംഗ് നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ആദ്യമായാണ് ഇത്തരമൊരു ആക്രമണം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പരസ്പരം നടക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.