ചെന്നൈ: ചെന്നൈയില്‍ അഞ്ച് വയസുള്ള വളര്‍ത്തു നായയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പരാതിയുമായി ഉടമ പോലീസിനെ സമീപിച്ചു. സോഫ്റ്റുവെയര്‍ ജീവനക്കാരമായ ശരത് രവിയാണ് പരാതിയുമായി രംഗത്തെത്തിയത്. ചെന്നൈയില്‍ ടി നഗറില്‍ വീട്ടിന് മുമ്പില്‍ നിന്ന് വെള്ളിയാഴ്ച രാത്രിയാണ് ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തില്‍ പെട്ട് വളര്‍ത്തുനായെ തട്ടികൊണ്ടുപോയത്.
കാറിന് സമീപത്തുകൂടി നടന്നു പോയ ജാക്കി എന്ന വിളിപേരുള്ള നായയെ ഭക്ഷണം കാട്ടി അരികിലേക്ക് വിളിച്ചുവരുത്തിയ ശേഷം കൈയ്യിലെടുത്ത് കാറില്‍ കയറുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യം വീടിന് പുറത്ത് സ്ഥാപിച്ച സിസിടിവി ക്യാമറയില്‍ നിന്ന് കണ്ടെത്തി.
താന്‍ ജോലി സ്ഥലത്ത് നിന്ന് പുലര്‍ച്ചെ രണ്ടു മണിക്കാണ് വരുന്നതെന്നും താന്‍ വരുന്നതു വരെ ജാക്കി വീടിന്റെ മുമ്പില്‍ കാത്തുനില്ക്കുമെന്നും ശരത് പറഞ്ഞു. സംഭവ ദിവസം വീടിന് മുമ്പില്‍ 10.30ന് ഒരു കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നതും 11.30ന് ജാക്കിയെ ബിസ്കറ്റ് കൊടുത്ത് തട്ടികൊണ്ടുപോവുകയായിരുന്നെന്ന് സിസിടിവി ദൃശ്യങ്ങളില്‍ തെളിഞ്ഞു.
ഊബര്‍ സ്റ്റിക്കര്‍ പതിപ്പിച്ച വെള്ള ടാറ്റ ഇന്‍ഡിഗോ കാറാണ് ജാക്കിയെ തട്ടികൊണ്ടു പോകാന്‍ ഉപയോഗിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. തന്റെ ജാക്കിയെ തിരികെ കിട്ടാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ശരത് സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.