ഗുജറാത്ത്: ആദിവാസി പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പ്രില്‍ മുസ്ലിം യുവാവിനെ തല്ലിക്കൊന്നു. ഗുജറാത്ത് ഭറൂച്ചിലാണ് സംഭവം. 17കാരനായ ഫൈസ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നാല് പേര് പിടിയിലായെന്ന് അങ്കലേശ്വര്‍ എസ്പി എല്‍എ ത്സാ പറഞ്ഞു. സുഹൃത്തുക്കളോടൊപ്പം അങ്കലേശ്വര്‍ എന്ന സ്ഥലത്ത് പോയ യുവാവിനെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിക്കുകയായിരുന്നു.
മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഫൈസി പിതാവ് മുഹമ്മദ് സുല്‍ത്താന്‍ അബ്ദുല്‍ റഹിം ഖുറേഷിയെ ഫോണ്‍ ചെയ്ത് അങ്കലേശ്വറില്‍ എത്താന്‍ പറഞ്ഞു. ഫസി പറഞ്ഞതനുസരിച്ച് സ്ഥലത്തെത്തിയപ്പോള്‍ പരിക്ക് ഗുരഗതരാവസ്ഥയിലായിരുന്നു.
തുടര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫൈസി മരിക്കുകയായിരിന്നു. മര്‍ദ്ദനത്തില്‍ കരള്‍ ഉള്‍പ്പെടെയുള്ള ആന്തരിക അവയവങ്ങള്‍ തകര്‍ന്നതായി പരിശോധനയില്‍ തെളിഞ്ഞു. 12ഓളം പേര് ചേര്‍ന്ന് വടിയും പൈപ്പും ഉപയോഗിച്ച് മര്‍ദ്ദിച്ചെന്നാണ് എഫ്ഐആര്‍.
മകനെ കൊലപ്പെടുത്തിയവരെ എല്ലാവരെയും ഉടന്‍ പിടികൂടണമെന്ന് ഫൈസിന്റെ പിതാവ് ആവശ്യപ്പെട്ടു. ജൂലായ് 24നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.