തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണ വില വീണ്ടും കൂടി. ഗ്രാമിന് 30 രൂപ കൂടി 3,245 രൂപയും പവന് 240 രൂപ കൂടി 25,960 രൂപയുമാണ് ഇന്ന് സ്വര്‍ണ്ണ നിരക്ക്. ജൂലൈ 19 ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം ഗ്രാമിന് 3,265 രൂപയും പവന് 26,120 രൂപയുമായിരുന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നിരക്കാണിത്.
ആഗോളവിപണിയില്‍ സ്വര്‍ണ്ണ വിലയില്‍ ഇന്ന് വര്‍ധന രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണത്തിന് ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,426.33 ഡോളറാണ് ഇന്നത്തെ നിരക്ക്. 1.23 ഡോളറിന്റെ വര്‍ധനയാണ് സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയത്.