ചെന്നൈ: തമിഴ്നാട്ടില്‍ നാലിടത്ത് എന്‍ഐഎ റെയ്ഡ്. തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നാലിടങ്ങളില്‍ എന്‍ഐഎ പരിശോധന നടത്തിയത്. ഇസ്ലാമിക്ക് ഹിന്ദ്, തൗഹീദ് ജമാഅത്ത് സംഘടനകളുമായി ബന്ധം പുലര്‍ത്തുന്നവരുടെ വസതികള്‍ കേന്ദ്രീകരിച്ചാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.
എന്‍ഐഎയുടെ കൊച്ചി വിഭാഗം ഉദ്യോഗസ്ഥരാണ് ഇവിടങ്ങളില്‍ പരിശോധന നടത്തിയത്. ചെന്നൈയിലും നാഗപട്ടണത്തുമായി നടത്തിയ പരിശോധനകളില്‍ ഡിജിറ്റല്‍ രേഖകള്‍ അടക്കമുള്ളവ പിടിച്ചെടുത്തിട്ടുണ്ട്.