ലോകകപ്പ് തിരക്കിനിടെ ജന്മദിനാഘോഷത്തിന് സമയം കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം എംഎസ് ധോണി. ശ്രീലങ്കയ്ക്കെതിരായ വിജയത്തിന് ശേഷം ലീഡ്സില്‍ കുടുംബാഗങ്ങള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു ധോണിയുടെ ജന്മദിനാഘോഷം. ശ്രീലങ്കയ്ക്കെതിരായ വിജയം ധോണിയുടെ പിറന്നാളിന് ഇരട്ടി മധുരം നല്കി.
ഭാര്യ സാക്ഷി, മകള്‍ സിവ, അടുത്ത സുഹൃത്തുക്കളായ കേദര്‍ ജാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ജന്മദിനാഘോഷത്തില് പങ്കെടുത്തു. പതിവുപോലെ കേക്ക് മുറിച്ചായിരുന്നു ആഘോഷം.
കേക്ക് പറ്റിയ മുഖത്തോട് കൂടി ധോനി സിവയ്ക്കൊപ്പം നില്ക്കുന്ന ചിത്രം സാക്ഷി ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍ക്കായി പങ്കുവെച്ചു.