തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വര്‍ധന. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,945 രൂപയായി. പവന് 80 രൂപയും വര്‍ധിച്ചു. ഒരു പവന് സ്വര്‍ണ്ണത്തിന് 23,560 രൂപയാണ് ഇന്നത്തെ നിരക്ക്.
ഇന്നലെ ഗ്രാമിന് 2,935 രൂപയും പവന് 23,480 രൂപയുമായിരുന്നു നിരക്ക്. ഇന്നലെയായിരുന്നു സ്വര്‍ണ്ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്.
ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു സ്വര്‍ണ്ണ നിരക്ക്.