തൃശൂര്‍: വടക്കാഞ്ചേരിയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. ഓഫീസിലുണ്ടായിരുന്ന രണ്ട് മുതിര്‍ന്ന നേതാക്കള്‍ക്ക് പരിക്കേറ്റു. കെഎം മൊയ്തു, സെയ്തലവി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഓട്ടുപാറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലത്തൂര്‍ മണ്ഡലം സ്ഥാനാര്‍ഥി പികെ ബിജുവിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് നേതാക്കള്‍ എല്ലാവരും പാലക്കാട് പോയ സമയത്താണ് അക്രമണം നടന്നത്. കോണ്‍ഗ്രസാണ് ഓഫീസ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു.