തിരുവനന്തപുരം: തിരുവനന്തപുരം പാറശാലയില്‍ കര്ഷകന് കുഴഞ്ഞ് വീണ് മരിച്ചു. പാടത്ത് പണിയെടുക്കുന്നതിനിടെയാണ് കുഴഞ്ഞ് വീണത്. മുറിയതോട്ടം ഭഗവതി വിലാസത്തില്‍ ഉണ്ണികൃഷ്ണന് നായരാണ് മരിച്ചത്.
സൂര്യാഘാതമാണ് മരണകാരണമെന്നാണ് സംശയം. ഇന്ന് പാലക്കാടും തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചിരുന്നു. വടകരപ്പതി നല്ലൂര് സ്വദേശി ചിന്നമ്മാള്‍ (78) ആണ് മരിച്ചത്. അതും സൂര്യാഘാതമാണ് മരണകാരണമെന്നാണ് സംശയം.
സംസ്ഥാനത്ത് കനത്ത ചൂട് തുടരുകയാണ്. വിവിധയിടങ്ങളിലായി 200ല്‍ അധികം പേര്‍ക്കാണ് കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളില്‍ സൂര്യാഘാതം ഏറ്റത്. സൂര്യാഘാതത്തിന് സാധ്യതയുള്ളതിനാല്‍ ഉച്ച സമയത്തുള്ള ജോലി ഒഴിവാക്കണമെന്ന് മുന്നറിയിപ്പുണ്ട്.