തൊഴില്‍ തേടി അലയുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സന്തോഷവാര്‍ത്ത. ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ കീഴില്‍ സൗജന്യ തൊഴില്‍ പരിശീലനം നേടി തൊഴില്‍ സ്വന്തമാക്കാന്‍ ഒരു സുവര്‍ണ്ണാവസരം. മിനിസ്ട്രി ഓഫ് റൂറല്‍ ഡെവലപ്മെന്റ് നടത്തിവരുന്ന പ്രോഗ്രാമായ DDU-GKYയുടെ കീഴിലാണ് യുവതിയുവാക്കള്‍ക്കായി സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കുന്നത്.
കോഴ്സ് പൂര്‍ത്തിയാവുന്നതുവരെ താമസം, ഭക്ഷണം, ട്രെയിനിംഗ്, യൂണിഫോം, സ്റ്റഡി മെറ്റീരിയല്‍സ് എന്നിവ തികച്ചും സൗജന്യമായി നല്കുന്ന ഈ പദ്ധതിയുടെ ഭാഗമാകുന്നതിന് യുവതിയുവാക്കള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
കാസര്‍ക്കോട്, കണ്ണൂര്‍, കോഴിക്കോട്, ഇടുക്കി, കോട്ടയം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളില്‍ നിന്നും ബിപിഎല്‍ കാറ്റഗറിയില്‍പ്പെട്ട യുവതിയുവാക്കളായ ഏതൊരാള്‍ക്കും ഈ സൗജന്യ ഗവണ്മെന്റ് പദ്ധതിയില്‍ അഡ്മിഷന് നേടുന്നതിന് അപേക്ഷിക്കാവുന്നതാണ്. അയല്‍ക്കൂട്ടങ്ങളില്‍ അംഗത്വമുള്ള കുടുംബങ്ങളില്‍പ്പെട്ട എപിഎല്‍ കാറ്റഗറിയില്‍പ്പെട്ട യുവതീയുവാക്കള്‍ക്കും സൗജന്യ പരിശീലനം നേടി നിബന്ധനകള്‍ക്ക് വിധേയമായി തൊഴില്‍ നേടാവുന്നതാണ്.
തൊഴില്‍ പരിശീലന മേഖലകള്‍
1. ബാങ്കിംഗ് & ഫിനാന്‍സ്
ഒഴിവുകള്‍ = 140, കാലാവധി = 6 മാസം
യോഗ്യത: ഡിഗ്രി 50% മാര്‍ക്കോട് കൂടി (Aggregate) പാസായ 21 വയസ്സു മുതല്‍ 25 വയസ്സ് വരെ പ്രായപരിധി ഉള്ള യുവതിയുവാക്കള്‍ക്ക് അപേക്ഷിക്കാം.
2. ഹോട്ടല്‍ മാനേജ്മെന്റ്
ഒഴിവുകള്‍ =70, കാലാവധി = 6 മാസം
യോഗ്യത: പ്ലസ് ടു പാസായ 18 വയസ്സ് മുതല്‍ 35 വയസ്സ് വരെ പ്രായപരിധി ഉള്ള യുവതിയുവാക്കള്‍ക്ക് അപേക്ഷിക്കാം.
3. കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് & നെറ്റ്വര്‍ക്കിങ്
ഒഴിവുകള്‍ = 70, കാലാവധി = 6 മാസം
യോഗ്യത: ഡിഗ്രി, ഡിപ്ലോമ, ബിടെക് പാസായ 18 വയസ്സു മുതല്‍ 35 വയസ്സ് വരെ പ്രായമുള്ള യുവതിയുവാക്കള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 75 94 88 88 36