ജമ്മുകാശ്മീര്‍: വിഘടനവാദി നേതാവ് യാസിന് മാലിക് നേതൃത്വം നല്കുന്ന ജമ്മുകാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിന് തീവ്രവാദ നിരോധന നിയമപ്രകാരം കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. 1988 മുതല്‍ കാശ്മീരില്‍ സജീവമായി നില്ക്കുന്ന സംഘടനയെ നിരോധിക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൌബ അറിയിച്ചു.
കാശ്മീരി പണ്ഡിറ്റുകള്‍ക്ക് നേരെയും സുരക്ഷ എജന്‍സിക്ക് നേരെയും ഉള്ള പല അക്രമണങ്ങളില്‍ ജെകെഎല്‍എഫിന് പങ്കുള്ളതായും കാശ്മീര്‍ പോലീസും കേന്ദ്ര സുരക്ഷ സേനയും അന്വേഷിക്കുന്ന പല കേസുകളിലും പ്രതിസ്ഥാനത്തുള ജെകെഎല്‍എഫിന്റെ പേരില്‍ 37 എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.