കൊച്ചി: മലങ്കര സഭാ തര്‍ക്കം പരിഹരിക്കാന്‍ യാക്കോബായ സഭാ പ്രതിനിധികളുമായി മന്ത്രിസഭാ ഉപസമിതിയുടെ ചര്‍ച്ച പുരോഗമിക്കുന്നു. മന്ത്രി ഇപി ജയരാജന് അധ്യക്ഷനായ ഉപസമിതിയാണ് ഡോ. തോമസ് മാര്‍ തിമോത്തിയോസിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവുമായി ചര്‍ച്ച നടത്തുന്നത്.
സര്‍ക്കാര്‍ ഇപ്പോള്‍ ചര്‍ച്ചക്ക് വിളിച്ചത് രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയാണോ എന്ന് സംശയിക്കുന്നുവെന്നും രാഷ്ട്രീയ താല്പര്യത്തിന് നിന്ന് കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കാണിച്ച് രാവിലെ നിശ്ചയിച്ചിരുന്ന ചര്‍ച്ച ഓര്‍ത്തഡോക്സ് സഭ ബഹിഷ്ക്കരിച്ചിരുന്നു.
തര്‍ക്കത്തിലുള്ള പള്ളികളുടെ അവകാശം ഓര്‍ത്തോക്സ് സഭയ്ക്ക് കൈമാറണമെന്ന സുപ്രീംകോടതി വിധിക്ക് ശേഷം പലയിടത്തും ഓര്‍ത്തഡോക്സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലാണ് മന്ത്രി ഇപി ജയരാജന് അധ്യക്ഷനായി സര്‍ക്കാര്‍ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചത്.