ആരാധകരേറെയുള്ള ഷാവോമി ഏറ്റവും പുതിയ റെഡ്മി 7 സ്മാര്‍ട്ട്ഫോണ്‍ ചൈനയില്‍ പുറത്തിറക്കി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇന്ത്യന്‍ വിപണിയിലെത്തിയ ബജറ്റ് സ്മാര്‍ട്ട്ഫോണ്‍ വിഭാഗമായ റെഡ്മി 6 ന്റെ പിന്‍ഗാമിയാണ് റെഡ്മി 7. ഇന്ത്യയില്‍ 9999 രൂപ വിലയുള്ള ഫോണിന് ചൈനയില്‍ 999യുവാന്‍ (ഏകദേശം 10000 രൂപ) മുതലാണ് വില തുടങ്ങുന്നത്.
മാര്‍ച്ച് 26 മുതലാണ് ഫോണ്‍ ചൈനയില്‍ വില്പനയ്ക്കെത്തുന്നത്. എന്നാല്‍ ഇന്ത്യയിലേക്ക് റെഡ്മി 7 എന്ന് എത്തുമെന്ന് വ്യക്തമല്ല. നീല, ചുവപ്പ്, കറുപ്പ് എന്നീ നിറങ്ങളില്‍ റെഡ്മി 7 സ്മാര്‍ട്ട്ഫോണ്‍ ലഭ്യമാകും. മെച്ചപ്പെട്ട പ്രൊസസര്‍, ബാറ്ററി, ക്യാമറ ഫീച്ചറുകളുമായാണ് റെഡ്മി 7 എത്തുന്നത്.
ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 632 പ്രൊസസറാണുള്ളത്. 12എംപി + 2എംപി ഡ്യുവല്‍ റിയര്‍ ക്യാമറയാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. 8എംപിയാണ് സെല്‍ഫി ക്യാമറ. 4000 എംഎഎച്ച് ബാറ്ററി 6.26 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേ തുടങ്ങിയവയും മറ്റ് സവിശേഷതകള്‍.
റെഡ്മി 7 സ്മാര്‍ട്ട്ഫോണിന്റെ 2ജിബി/3ജിബി/4ജിബി റാം പതിപ്പുകളും 64 ജിബി വരെയുള്ള സ്റ്റോറേജ് പതിപ്പുകളുമുണ്ട്. രണ്ട് ജിബി റാം + 16 ജിബി സ്റ്റോറേജ് മോഡലിന് ചൈനയില്‍ 699 യുവാന്‍ (ഏകദേശം 7,000) ആണ് വില. മൂന്ന് ജിബി റാം + 32 ജിബി സ്റ്റോറേജ് മോഡലിന് 799 യുവാന്‍ ( ഏകദേശം 8000 രൂപ ) വില വരും.
നാല് ജിബി റാം 64 ജിബി സ്റ്റോറേജ് പതിപ്പിന് 999 യുവാന്‍ (ഏകദേശം 10000 രൂപ) ആണ് വില.
ഫെബ്രുവരി അവസാനത്തോടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച റെഡ്മി നോട്ട് 7 പ്രോ സ്മാര്‍ട്ട്ഫോണും ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചിട്ടുണ്ട്.