ലണ്ടന്‍: കോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിക്കെതിരെ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്. എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ ആവശ്യത്തിന്മേലാണ് നടപടി. നീരവിനെ അറസ്റ്റ് ചെയ്താല്‍ ഇന്ത്യയ്ക്കു വിട്ടുകിട്ടുന്നതിനായുള്ള വിചാരണയ്ക്ക് സിബിഐ, എന്‍ഫോഴ്സ്മെന്റ് വിഭാഗങ്ങളുടെ പ്രത്യേക സംഘത്തെ ലണ്ടനിലേക്ക് അയയ്ക്കും.
പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുകേസില്‍ രാജ്യം വിട്ട നീരവ് മോദി ബ്രിട്ടനിലുണ്ടെന്നു തെളിഞ്ഞതോടെ ഇന്ത്യ നീക്കങ്ങള്‍ ശക്തമാക്കിയിരുന്നു. നീരവ് മോദിക്കെതിരായ കേസിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ബ്രിട്ടന് കത്തയച്ചിരുന്നു.