മുംബൈ: ഓഹരി സൂചികകളില്‍ വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 262 പോയന്റ് ഉയര്‍ന്ന് 38285ലും നിഫ്റ്റി 78 പോയന്റ് നേട്ടത്തില്‍ 11504ലിലുമാണ് വ്യാപാരം നടക്കുന്നത്.
ലോഹം, വാഹനം, ഫാര്‍മ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള്‍ സമ്മര്‍ദത്തിലാണ്. എഫ്എംസിജി, ഊര്‍ജം, ഇന്‍ഫ്ര, ബാങ്ക് സൂചികകള്‍ നേട്ടത്തിലുമാണ്. എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര, പവര്‍ഗ്രിഡ്, ഐഒസി, ആക്സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ഹിന്ദുസ്ഥാന്‍ യുണിലിവര്‍, വേദാന്ത, മാരുതി സുസുകി, എന്‍ടിപിസി, സണ്‍ ഫാര്‍മ, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.