ന്യൂഡല്‍ഹി: ഐപിഎല്ലിന്റെ 12-ാം പതിപ്പ് ആരംഭിക്കാന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പു നല്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. കായികക്ഷമത നിലനിര്‍ത്താനുള്ള ഉത്തരവാദിത്വം എല്ലാ താരങ്ങള്ക്കുമുണ്ടെന്നാണ് കോഹ്ലി പറഞ്ഞത്.
ഐപിഎല്ലിനു പിന്നാലെ ലോകകപ്പ് ആരംഭിക്കാനിരിക്കെയാണ് കോഹ്ലിയുടെ ഈ മുന്നറിയിപ്പ്. അതേസമയം, ഇന്ത്യന്‍ താരങ്ങളുടെ ജോലിഭാരം നിയന്ത്രിക്കാന്‍ ഐപിഎല്‍ ഫ്രാഞ്ചൈസികളോട് ആവശ്യപ്പെട്ടെന്ന തരത്തില്‍ വന്ന റിപ്പോര്‍ട്ടുകളെ കോഹ്ലി തള്ളുകയും ചെയ്തു.
ലോകകപ്പില്‍ പങ്കെടുക്കണമെന്നുള്ളത് എല്ലാവരുടെയും ആഗ്രഹമാണ്. അതുകൊണ്ടുതന്നെ ഓരോരുത്തരും അവരുടെ ഫിറ്റ്നസ് ശ്രദ്ധിക്കണം. ബുദ്ധിപരമായ സമീപനമാണ് ഇക്കാര്യത്തില്‍ വേണ്ടതെന്നും ആവശ്യമായ വിശ്രമം എല്ലാവരും പാലിക്കണമെന്നും കോഹ്ലി മുന്നറിയിപ്പ് നല്കി.