മുംബൈ: ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. വ്യാപാരം നടക്കുന്നത് സെന്‍സെക്സ് 219 പോയന്റ് ഉയര്‍ന്ന് 37973ലും നിഫ്റ്റി 71 പോയന്റ് നേട്ടത്തില്‍ 11414ലിലുമാണ്.
ബിഎസ്ഇയിലെ 1792 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1177 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഐടി, ഊര്‍ജം, വാഹനം, ബാങ്ക്, ഇന്‍ഫ്ര, ഫാര്‍മ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളും നേട്ടത്തിലാണ്.
യെസ് ബാങ്ക്, മാരുതി സുസുകി, ഒഎന്‍ജിസി, ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എസ്ബിഐ, വിപ്രോ, ടിസിഎസ്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ഐടിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, കോള്‍ ഇന്ത്യ, ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.