ഇന്ത്യന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിക്ക് ഇനി പുതിയ റോള്‍. വരും സീസണിലെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഉപദേശകനായി ഗാംഗുലിയെ നിയമിക്കാന്‍ തീരുമാനമായി. ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഡല്‍ഹി ഫ്രാഞ്ചൈസി ഇക്കാര്യം അറിയിച്ചത്.
ഗാംഗുലിയും ഓസീസ് ഇതിഹാസം റിക്കിപോണ്ടിംഗും ഐപിഎല്ലില്‍ ഒരുമിച്ച് ഡ്രെസ്സിംഗ് റൂം പങ്കിടാന്‍ പോകുന്നുവെന്ന വാര്‍ത്ത ക്രിക്കറ്റ് ലോകത്തെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. കളിച്ച് കൊണ്ടിരുന്ന സമയത്ത് ശത്രുക്കളായിരുന്ന ഇരുവരുടേയും സേവനം ഒരുമിച്ച് ലഭിക്കുന്നത് ഡല്‍ഹിക്ക് വളരെയധികം ഗുണം ചെയ്യും. നിലവില്‍ ഡല്‍ഹിയുടെ പരിശീലകനാണ് ഓസീസ് ഇതിഹാസ താരം റിക്കി പോണ്ടിംഗ്.