തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് സ്വര്‍ണ്ണ വില കൂടി. ഗ്രാമിന് 20 രൂപയാണ് കൂടിയത്. പവന് 160 രൂപയും വര്‍ദ്ധിച്ചു. ഇന്നത്തെ സ്വര്‍ണവില ഗ്രാമിന് 3,005 രൂപയാണ്.
ഇന്നത്തെ നിരക്ക് ഒരു പവന് 24,040 രൂപയാണ്. ഇന്നലത്തെ നിരക്ക് ഗ്രാമിന് 2,985 രൂപയും പവന് 23,880 രൂപയുമായിരുന്നു. സ്വര്‍ണ്ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് മാര്‍ച്ച് ഏഴിനാണ്. ഗ്രാമിന് 2,980 രൂപയും പവന് 23,840 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണ്ണവില കൂടി. ഇന്നത്തെ നിരക്ക് ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണ്ണത്തിന് (31.1 ഗ്രാം) 1,305 ഡോളറാണ്.
ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയത് ഫെബ്രുവരി 20 നാണ്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു സ്വര്‍ണ്ണ നിരക്ക്.