ഒട്ടാവ: ഭാര്യയുടെ ശല്യം ഉണ്ടാകാതിരിക്കാന്‍ ഭര്‍ത്താവ് 62 കൊല്ലം മൂകനും ബധിരനുമായി അഭിനയിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. കേട്ടാല്‍ വിശ്വസിക്കില്ല, എന്നാല്‍ വേള്‍ഡ് ന്യൂസ് ഡെയ്ലി റിപ്പോര്‍ട്ട് എന്ന സൈറ്റിന്റെ സ്ക്രീന്‍ ഷോട്ട് അടക്കം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു വാര്‍ത്തയാണിത്.
സംഭവം ഇങ്ങനെയാണ്, 84 കാരനായ ബെറി ഡോസണ് 62 വര്‍ഷത്തോളം ഭാര്യയോട് ഒന്നും മിണ്ടിയിട്ടില്ല. 80 വയസുകാരിയായ ഭാര്യ ഡോര്‍ത്തി ഭര്‍ത്താവ് മൂകനും ബധിരനുമാണെന്ന് വിശ്വസിച്ചു. പക്ഷെ അടുത്തിടെ ഒരു യൂട്യൂബ് വീഡിയോയില്‍ ഒരു ബാറില്‍ കരോക്കയില്‍ പാടുന്ന തന്റെ ഭര്‍ത്താവിനെ കണ്ടപ്പോള്‍ ഡോര്‍ത്തി ശെരിക്കും ഞെട്ടി. ഭര്‍ത്താവിന് കേള്‍വിയും ശബ്ദ ശേഷിയും ഉണ്ടെന്ന് മനസിലാക്കിയ അവര്‍ വിവാഹമോചനം നേടുകയായിരുന്നു.
പ്രശാന്ത് പരിഗ്രണി എന്ന വ്യക്തി മാര്‍ച്ച് 7 2019നാണ് ഈ വാര്‍ത്ത ആദ്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. വാര്‍ത്തയുടെ അടിസ്ഥാനം പരിശോധിച്ച ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം ഈ വാര്‍ത്ത വന്ന കനേഡിയന്‍ വെബ് സൈറ്റായ വേള്‍ഡ് ന്യൂസ് ഡെയ്ലി റിപ്പോര്‍ട്ട് വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പ്രധാന സൈറ്റുകളില്‍ ഒന്നാണെന്ന് തിരിച്ചറിഞ്ഞു. അതിനാല്‍തന്നെ ഇത് വിശ്വസത്തിലെടുക്കേണ്ടതില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.