മുംബൈ: വ്യാപാര ആഴ്ചയുടെ രണ്ടാമത്തെ ദിവസവും ഓഹരി വിപണിയില്‍ മികച്ച നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 339 പോയന്റ് ഉയര്‍ന്ന് 37393ലും നിഫ്റ്റി 98 പോയന്റ് 11266ലുമാണ് വ്യാപാരം നടക്കുന്നത്.
ബിഎസ്ഇയിലെ 1323 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 322 ഓഹരികള്‍ നഷ്ടത്തിലുമാണ്. വേദാന്ത, ഹിന്‍ഡാല്‍കോ, ഐസിഐസിഐ ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി, റിലയന്‍സ്, ഏഷ്യന്‍ പെയിന്റ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ഭാരതി എയര്‍ടെല്‍, ഹീറോ മോട്ടോര്‍കോര്‍പ്, ഐഷര്‍ മോട്ടോഴ്സ്, ഭാരതി ഇന്‍ഫ്രടെല്‍, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ബജാജ് ഓട്ടോ, സിപ്ല തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.