തിരുവനന്തപുരം: കേരളത്തിന്റെ ശലഭമായി തിളങ്ങുന്ന മയിലഴകുള്ള ബുദ്ധമയൂരിയെ പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. വനദേവത, പുള്ളിവാലന്, മലബാര്‍ റോസ് എന്നീ പൂമ്പാറ്റകളായിരുന്നു ബുദ്ധമയൂരിയെ കൂടാതെ കേരളത്തിന്റെ സംസ്ഥാന ശലഭമാകുന്നതിനായി മത്സരിച്ചത്.
സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളിലായി കണ്ടുവരുന്ന ബുദ്ധമയൂരിയെ നവംബര്‍ 12നാണ് വന്യജീവി ബോര്‍ഡ് സംസ്ഥാന ശലഭമാക്കാന്‍ ശുപാര്‍ശ ചെയ്തത്. വംശനാശം സംഭവിക്കുന്നതിനാല്‍ കൂടുതല്‍ സംരക്ഷണം നല്കേണ്ടതുണ്ടെന്ന കാരണത്താലാണ് വനം വകുപ്പ് സംസ്ഥാന ശലഭമായി ഇതിനെ തെരഞ്ഞെടുത്തത്.
കറുത്ത നിറത്തില്‍ തിളങ്ങുന്ന നീല കലര്‍ന്ന പച്ചയും ഉള്ളിലായി കടുംപച്ച നിറവുമാണ് ബുദ്ധമയൂരിയുടെ ചിറകുകള്‍ക്ക് 90 മില്ലീ മീറ്റര്‍ മുതല്‍ 110 മില്ലീ മീറ്റര്‍വരെയാണ് വീതി. മുള്ളിലം മരത്തിന്റെ ഉയര്‍ന്ന ശാഖകളിലാണ് മയൂരി പതാവായി കൂടുകൂട്ടുന്നത്.
സാധാരണയായി തേന്‍ കുടിക്കാനായി തെച്ചിപ്പൂക്കളിലും വെള്ളിലച്ചെടിയിലുമാണ് ശലഭങ്ങള്‍ എത്താറുള്ളത്. കേരളത്തിന് പുറമെ മഹാരാഷ്ട്രയ്ക്കും കര്‍ണാടകയ്ക്കുമാണ് സ്വന്തമായി ശലഭങ്ങളുള്ളത്. കൃഷ്ണശലഭമാണ് മഹാരാഷ്ട്രയുടെ സംസ്ഥാന ശലഭം. ഗരുഡശലഭം കര്‍ണാടകയുടെയും സംസ്ഥാന പൂമ്പാറ്റയാണ്.