തിരുവനന്തപുരം; കേരള സംസ്ഥാന സ്പോട്സ് കൗണ്‍സില്‍ അംഗങ്ങളായി ഐഎം വിജയനും ബീന മോളും ഉള്‍പ്പെടെ പ്രമുഖ കായികതാരങ്ങളും പരിശീലകരുമായ 12 പേരെ സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്തു.
ഫുട്ബോള്‍ താരം ഐഎം വിജയന്, ബോക്സിങ്ങ് താരം കെസി ലേഖ, ഒളിമ്പ്യന്‍ കെഎം ബീന മോള്, വോളിബോള്‍ താരം കപില്‍ദേവ്, എന്നിവരെയാണ് കായികമേഖലയില്‍ നിന്ന് നാമനിര്‍ദേശം ചെയ്തത്. കൂടാതെ പരിശീലനരംഗത്തു നിന്ന് പ്രമുഖ ഫുട്ബോള്‍ പരിശീലകന് വിക്ടര്‍ മഞ്ഞില, അത്ലറ്റിക്സ് പരിശീലകന് പിപി തോമസ് എന്നിവരെയും കൗണ്‍സിലിലേക്ക് നിര്‍ദ്ദേശിച്ചു.
സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളില്‍നിന്നുള്ള കായിക വിഭാഗം ഡയറക്ടര്‍മാരായ, കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഡോ. ടിഐ മനോജ്, കൊച്ചിന് സര്‍വകലാശാലയിലെ ഡോ. അജിത് മോഹന്‍ കെ ആര്, കേരള സര്‍വകലാശാലയിലെ ജയരാജന് ഡേവിഡ് ഡി, കേരള വെറ്ററിനറി സര്‍വകലകശാലയിലെ ഡോ. ജോ ജോസഫ് എന്നിവരെയും, സ്പോട്സ് ജേര്‍ണലിസ്റ്റുകളായ എഎന്‍ രവീന്ദ്രദാസ്, പികെ അജേഷ് എന്നിവരെയും നാമനിര്‍ദേശം ചെയ്തു.