മുംബൈ: ഓഹരി വിപണിയില്‍ മൂന്നുദിവസത്തെ അവധിക്കൊടുവില്‍ വ്യാപാരം നഷ്ടത്തില്‍ ആരംഭിച്ചു. വ്യാപാരം നടക്കുന്നത് സെന്‍സെക്സ് 49 പോയന്റ് താഴ്ന്ന് 36014ലിലും നിഫ്റ്റി 15 പോയന്റ് നഷ്ടത്തില്‍ 10848ലുമാണ്.
ബിഎസ്ഇയിലെ 1020 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 345 ഓഹരികള്‍ നഷ്ടത്തിലുമാണ്. എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, ടെക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, ടിസിഎസ്, സിപ്ല, റിലയന്‍സ്, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.
ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, വേദാന്ത, ഹീറോ മോട്ടോര്‍കോര്‍പ്, ഇന്ത്യബുള്‍സ് ഹൗസിങ്, ടാറ്റ സ്റ്റീല്‍, കോള്‍ ഇന്ത്യ, എച്ച്സിഎല്‍ ടെക്, ആക്സിസ് ബാങ്ക്, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, സണ്‍ ഫാര്‍മ, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.